ജയിലിടം അതിവിശാലം
അഞ്ചേക്കറോളം വിശാലമാണ് കണ്ണൂര്‍ ജയില്‍. ഇവിടെയുള്ള ആയിരത്തിലേറെ അന്തേവാസികളുടെ കാര്യം നോക്കാൻ മതിയായ ജീവനക്കാരില്ലാത്തതാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്. ജീവനക്കാരുടെ കുറവുള്ളതിനാല്‍ പുറം ജോലികള്‍ക്ക് ഉള്‍പ്പെടെ തടവുകാരെ നിയോഗിക്കുകയാണിവിടെ. ജയിലില്‍ ലാൻഡ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഏകീകൃത വ്യവസ്ഥയില്ലെന്ന ആരോപണവും ശക്തമാണ്. ചില ബ്ലോക്കുകളില്‍ രണ്ടുവീതം ഫോണുകളുണ്ടെന്നാണ് വിവരം. സാധാരണ ജയില്‍ അന്തേവാസികള്‍ ഫോണ്‍ ചെയ്യുമ്ബോള്‍ തൊട്ടടുത്തുതന്നെ ജയില്‍ ജീവനക്കാര്‍ കാവല്‍ നില്‍ക്കണം. എന്നാല്‍ ജീവനക്കാരുടെ ക്ഷാമം കാരണവും തടവുകാരുടെ ഭീഷണി മൂലവും ഇതിന് കഴിയാറില്ല. തടവുകാരുടെ വിളി പരിശോധിക്കാൻ കാള്‍ റെക്കോഡ് സംവിധാനവും കണ്ണൂര്‍ സെൻട്രല്‍ ജയിലില്ല. ഇതിന് പുറമെ ചില തടവുകാര്‍ മൊബൈല്‍ ഫോണ്‍ രഹസ്യമായി ഉപയോഗിക്കുന്നതും ഭീഷണിയാണ്.
രാഷ്ട്രീയ തടവുകാര്‍ കഴിയുന്ന ജയിലിലെ അഞ്ച്, ഒൻപത്, പത്ത് ബ്ലോക്കുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉന്നത ഇടപെടല്‍ മൂലം തുടര്‍നടപടി നിലച്ചു.അടുത്തിടെ ജയില്‍ വളപ്പിന്റെ തെങ്ങിന്റെ മണ്ടയില്‍ നിന്നും ഓവുചാലിലെ കുഴിയില്‍ നിന്നും ശുചിമുറിയിലെ ചുമരുകളില്‍ നിന്നും മൊബൈല്‍ ഫോണും സിം കാര്‍ഡും പവര്‍ബാങ്കും ചാര്‍ജറുമൊക്കെ കണ്ടെത്തിയിരുന്നു.
Post a Comment