തളിപ്പറമ്ബ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ വീട്ടമ്മയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിനിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്തത്. 2023 മേയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും പണം തട്ടിയെടുത്തത്. ഭര്‍ത്താവും വീട്ടുകാരും അറിയാതെയാണ് വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണം പണയംവെച്ച് ഇവര്‍ ഹരിക്ക് അയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്. മടക്കിതരാമെന്ന ഉറപ്പിമേല്‍ നല്‍കിയ പണം തിരിച്ചുകിട്ടുകയോ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തളിപ്പറമ്ബ് പോലീസില്‍ പരാതി നല്‍കിത്. വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
Post a Comment