കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധവുമായി വനിതാ പ്രവർത്തകർ. ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ച് വേറിട്ട രീതിയിലാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്.
കയ്യിൽ കൃത്രിമ മുടിയുമായി എത്തി ‘ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം. തിരുവനന്തപുരത്തെ ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ എത്തിയത്.
എന്നാൽ പ്രതിഷേധക്കാരെ പൊലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞത് ബഹളത്തിനിടയാക്കി. തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി പോസ്റ്റൽ വാങ്ങുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.
Post a Comment