ഇരിട്ടി: പുന്നാട് വിവികനന്ദ ആർട്സ് ആൻറ് സ്പോർട്സ്ക്ളബ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ യുവജന ദിന വാരാഘോഷത്തിന് ഷട്ടിൽ ടൂർണ്ണമെന്റോടെ തുടക്കമായി. ഇതോടൊപ്പം വിവേകാനന്ദ ഓപ്പൺ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും, കായിക താരങ്ങൾക്കുള്ള ജേഴ്സി, വിവേകാനന്ദ ജയന്തി സമ്മാനക്കൂപ്പൺ 2024 പ്രകാശനം, ഷട്ടിൽ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
വിവേകാനന്ദ ഓപ്പൺ ഗ്രൗണ്ട് ഉദ്ഘാടനം ഇൻറർനാഷണൽ അത്ലറ്റ്സ് താരം ഗ്രീഷ്മ നിർവഹിച്ചു. സി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ ജേഴ്സി പ്രകാശനം ആർ എസ് എസ് പുന്നാട് മണ്ഡൽ കാര്യവാഹ് സി.പി. ഷിജു കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്തു. വിവേകാനന്ദ ജയന്തി 2024 സമ്മാന കൂപ്പൺ ക്ളബ്ബ് അധ്യക്ഷൻ എം. ജ്യോതിഷ് ആദ്യ പ്രതി അർജുന ആർട്സ് ആൻറ് സ്പോർട്സ് ഭാരവാഹി സന്ദീപ് ഗണപതിയാടന് നൽകി പ്രകാശനം ചെയ്തു. രാജീവൻ മാണിക്കോത്ത്, റിട്ട.പ്രൊഫ. കെ.വി. ദേവദാസ്, എം. ജ്യോതിഷ്, എം. പ്രജീഷ് എന്നിവർ സംസാരിച്ചു. വിവേകാനന്ദ ജയന്തി കൺവീനർ അക്ഷയ് പുന്നാട് സ്വഗതവും, ജോ കൺവീനർ കെ. അജേഷ് നന്ദിയും പറഞ്ഞു.
Post a Comment