Join News @ Iritty Whats App Group

യുവജനങ്ങള്‍ ലോകത്തിന്‍റെ പ്രകാശമായി മാറണം: മാര്‍ ജോസഫ് പാംപ്ലാനി


ളിക്കല്‍: യുവജനങ്ങള്‍ കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി മാറണമെന്ന് തലശേരി അതിരൂപത ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ലഹരിയിലും തെറ്റായ ഇടങ്ങളില്‍ നിന്നും സന്തോഷം തേടരുതെന്നും അവര്‍ കണ്ടെത്തേണ്ട യഥാര്‍ഥ സന്തോഷം നസ്രായനായ യേശുവാണെന്നും അദ്ദേഹം പറഞ്ഞു. 

ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന തലശേരി അതിരൂപതയിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ സംഗമം സോള്‍ട്ട് -2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ബിഷപ്.

യുവജനങ്ങള്‍ ലക്ഷ്യബോധമുള്ളവരായിരിക്കണമെന്നും മാതാപിതാക്കളെയും ഗുരുഭൂതരെയും മറക്കരുതെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണമെന്നും മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന് റവ. ഡോ. ടോം ഓലിക്കരോട്ട്, ജോബി ജോണ്‍ മൂലയില്‍ എന്നിവര്‍ നേതൃത്വം നല്കി.

ചെമ്ബേരി വിമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. വിപിൻ തെക്കേടത്ത് കരിയര്‍ ഗൈഡൻസ് ക്ലാസിന് നേതൃത്വം കൊടുത്തു. തലശേരി അതിരൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍, അസി. ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേപറമ്ബില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉളിക്കല്‍ ഇടവക വികാരി ഫാ. ജെയ്സണ്‍ കൂനാനിക്കല്‍, ഫാ. ആല്‍ബര്‍ട്ട് തെങ്ങുംപള്ളില്‍, ചാക്കോച്ചൻ കാരാമയില്‍, ടോം കുറുന്തോട്ടം, ബിന്നി കൂട്ടുമല, ദേവസ്യ തൈപ്പറമ്ബില്‍, സെബാസ്റ്റ്യൻ കുന്നിന്, സിസ്റ്റര്‍ റോസിലിയ കുര്യൻ എൻഎസ്, ബ്രദര്‍ ആല്‍ബര്‍ട്ട് വാളുവെട്ടിക്കല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group