Join News @ Iritty Whats App Group

കൂമന്തോട് കടുവയെ കണ്ടതായി വീട്ടുകാര്‍; സ്ഥിരീകരിക്കാതെ വനംവകുപ്പ്



രിട്ടി: കൂമൻതോട് ജനവാസമേഖലയില്‍ കടുവയെ കണ്ടതായി വീട്ടുകാർ. കഴിഞ്ഞദിവസം രാത്രി 11 ഓടെ നായയുടെ കുരകേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോള്‍ കടുവയെ കണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.
കുന്നുംപുറത്ത് ജോർജിന്‍റെ മകളാണ് കടുവയെ കണ്ടതായി പറയുന്നത്. രാത്രിതന്നെ പരിസര വാസികളെ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതിനടുത്ത പ്രദേശത്താണ് കടുവ യുടെ കാല്പാപടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

സംഭവമറിഞ്ഞെത്തിയ വനപാലകർ കടുവയെ കണ്ടെന്നു പറയുന്ന സ്ഥലം പരിശോധിച്ചെങ്കിലും കാല്പാടുകളോ മറ്റ് അടയാളങ്ങളോ ഒന്നും കണ്ടെത്താനായില്ല. സമീപം കാട്ടുപന്നിയുടെ കാല്പാടുകള്‍ കണ്ടതായി ഫോറസ്റ്റ് അധികൃതർ പറയുന്നു. വാർഡ് മെംബർ ബിജു കോങ്ങാടൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ കൃഷ്ണേന്തു, ഉത്തര, വാച്ചർമാരായ രാജേന്ദ്രൻ, അശ്വിൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group