തൊഴില്‍ പഠനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാതാവും. അഞ്ചാം ക്ലാസ് മുതല്‍ തൊഴില്‍ പഠനം വിഭാവനം ചെയ്തിട്ടുള്ളതാണ് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി.
പ്ലസ്ടു പഠിച്ചിറങ്ങുമ്പോള്‍ ഏതെങ്കിലുമൊരു തൊഴിലിലേക്ക് തിരിയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനാല്‍, വി എച്ച് എസ് ഇ വിഭാഗം ഇന്നത്തെ നിലയില്‍ വേണ്ടെന്നാണ് സ്‌കൂള്‍ ഏകീകരണത്തിന് സര്‍ക്കാര്‍ സമിതി തയ്യാറാക്കിയ കരട് ചട്ടത്തിലെ ശുപാര്‍ശ.
പകരം എല്ലാ പഞ്ചായത്തുകളിലും നൈപുണി വികസന കേന്ദ്രങ്ങള്‍ തുറക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം സ്‌കൂള്‍ പാഠ്യ പദ്ധതി പരിഷ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം 2026-ല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് എസ് സി ഇ ആര്‍ ടി ഇതോടെ തൊഴില്‍ പഠനം 5 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് മാറും.
Post a Comment