Join News @ Iritty Whats App Group

പ്രതിപക്ഷത്തെ കേന്ദ്ര അവഗണനക്കെതിരെയുളള ദില്ലി സമരത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി; ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്.


കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ കാണിക്കുന്ന അവഗണനക്കെതിരെ ദില്ലിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.

എന്നാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരല്ലെന്നും ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്രം കാരണക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദില്ലിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു അതേസമയം. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group