കോഴിക്കോട്; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലായെന്ന കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ നിലപാടിന് പിന്നില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ അനുയായികളൊക്കെ പങ്കെടുത്തോട്ടെ ഞങ്ങള്‍ പങ്കെടുക്കുന്നില്ലായെന്ന തീരുമാനമെങ്കിലും കോണ്‍ഗ്രസ് എടുക്കുന്നതിന് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം വന്‍ ഇടപെടല്‍ നടത്തിയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസിന്റെ തീരുമാനം പോലും മാറ്റുന്നതിലേക്ക് എത്തിച്ചത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ്. കോണ്‍ഗഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'ഇന്ത്യ' പോലെയുള്ള സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മതനിരപേക്ഷ ഉള്ളടക്കത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള ഈ ഉദ്ഘാടനത്തില്‍ പോയി ചാടരുത്. 2025 ല്‍ പൂര്‍ത്തീകരിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇ്‌പ്പോള്‍ നടത്തുന്നത് ഈ വര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment