Join News @ Iritty Whats App Group

ഭക്ഷണം പാഴ്സൽ എടുത്താൽ ലേബൽ നിർബന്ധം; നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന നടപടിയെന്ന് ക​​​മ്മീ​​​ഷ​​​ണ​​​ർ ജാ​​​ഫ​​​ർ മാ​​​ലി​​​ക്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കി​​​യ സ​​​മ​​​യം ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന ലേ​​​ബ​​​ലു​​​ക​​​ൾ പാ​​​ഴ്സ​​​ൽ ഭ​​​ക്ഷ​​​ണക​​​വ​​​റി​​​നു പു​​​റ​​​ത്ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​തി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ലേ​​​ബ​​​ലി​​​ൽ ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കി​​​യ സ​​​മ​​​യം, ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട സ​​​മ​​​യപ​​​രി​​​ധി എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ക​​​ട​​​ക​​​ളി​​​ൽനി​​​ന്നു വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന പാ​​​കംചെ​​​യ്ത പാ​​​ർ​​​സ​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ലേ​​​ബ​​​ൽ പ​​​തി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം ഉ​​​ണ്ടെ​​​ങ്കി​​​ലും ക​​​ട​​​യു​​​ട​​​മ​​​ക​​​ൾ പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ജാ​​​ഫ​​​ർ മാ​​​ലി​​​ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

പാ​​​ർ​​​സ​​​ൽ ഭ​​​ക്ഷ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട സ​​​യ​​​മ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ് ക​​​ഴി​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ഭ​​​ക്ഷ്യ വി​​​ഷ​​​ബാ​​​ധ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​ര നി​​​യ​​​മ​​​പ്ര​​​കാ​​​രം, പാ​​​കംചെ​​​യ്ത ഭ​​​ക്ഷ​​​ണം ര​​​ണ്ട് മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. നി​​​ല​​​വി​​​ൽ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ൽ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ ലേ​​​ബ​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

ക​​​ട​​​ക​​​ളി​​​ൽനി​​​ന്നു പാഴ്സ​​​ലാ​​​യി വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ഊ​​​ണ്, സ്നാ​​​ക്സ്, മ​​​റ്റ് ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ണ്. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി വി​​​പ​​​ണ​​​നം ന​​​ട​​​ത്തു​​​ന്ന ഭ​​​ക്ഷ​​​ണ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലും ലേ​​​ബ​​​ൽ പ​​​തി​​​ക്ക​​​ണം.

ലേ​​​ബ​​​ൽ പ​​​തി​​​ക്കാ​​​തെ പാ​​​ഴ്​​​സ​​​ൽ ഭ​​​ക്ഷ​​​ണം വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് നി​​​ല​​​വി​​​ൽ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group