കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫ. ടി ജെ ജോസഫ്. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. മകൻ മിഥുൻ ടി ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവർ ടി ജെ ജോസഫിനൊപ്പമുണ്ടായിരുന്നു. എറണാകുളം സി ജെ എം കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. 'സവാദിനെ തിരിച്ചറിഞ്ഞു. പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതി', ടി ജെ ജോസഫ് പറഞ്ഞു.
ടി ജെ ജോസഫിനൊപ്പം മകന്‍ മിഥുന്‍ ജോസഫ് , സഹോദരി സെറ്റല്ല ,എന്നിവരും തിരിച്ചറിയല്‍ പരേഡിന് എത്തിയിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു അശമന്നൂര്‍ സവാദിന്റെ് തിരിച്ചറിയല്‍ പരേഡ് നടന്നത്. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്.
തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.
Post a Comment