Join News @ Iritty Whats App Group

വിനോദയാത്രാ സംഘത്തിന്റെ കാര്‍ മാഹിയില്‍ കത്തിനശിച്ചു

മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.

ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്.ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക് സമീപം സ്കൈ ഗാലറി ടൈല്‍സ് ഷോപ്പിന് മുന്നില്‍ വെച്ചാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. കാസർകോട് പട്ല സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്.


കാറിൻ്റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ റോഡരികില്‍ നിർത്തി യാത്രക്കാർ ഇറങ്ങിയോടി. തുടർന്ന് മാഹി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാറിൻ്റെ എൻജിനും ഉള്‍ഭാഗവും പൂർണ്ണമായും കത്തി നശിച്ചു. മാഹി എസ്.ഐ റെനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group