തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനെ തുടര്‍ന്നാണ് കെസിബിസി പ്രതിനിധികൾ വിരുന്നില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ്.
Post a Comment