കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യതൊഴിലാളിയെ പോക്സോ കേസിൽ ടൗൺ പോലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇക്കഴിഞ്ഞ 22 ന് ഉച്ചക്ക് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടി നിലവിളിച്ച പെൺകുട്ടിയെ പ്രദേശ വാസികളാണ് രക്ഷിച്ചത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെമൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് മലപ്പുറം സ്വദേശിയും മത്സ്യതൊഴിലാളിയുമായ 61കാരനെ അറസ്റ്റു ചെയ്തു.
Post a Comment