Join News @ Iritty Whats App Group

ക​ണ്ണൂ​രി​ലേ​ക്കു മാ​റ്റി​യാ​ല്‍ മത്സ​രി​ക്കി​ല്ല; വ​ട​ക​ര​യി​ൽനിന്നു മാ​ത്ര​മേ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജനവിധി തേടൂവെന്ന് കെ.​ മു​ര​ളീ​ധ​ര​ന്‍


കോ​ഴി​ക്കോ​ട്: വരുന്ന ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​പ്പി​ക്കാ​തെ ക​ണ്ണൂ​രി​ലേ​ക്കു മാ​റ്റി​യാ​ല്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി.​ വ​ട​ക​ര​യി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ചാ​ൽ പി​ന്നെ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

വ​ട​ക​ര​യി​ൽനിന്നു മാ​ത്ര​മേ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ്വ​കാ​ര്യ​ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ണ്ണൂ​രി​ൽ ചെ​റു​പ്പ​ക്കാ​ർ വ​ര​ട്ടെ. എ​തി​രാ​ളി ആ​രാ​ണെ​ന്ന് നോ​ക്കി​യ​ല്ല മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കെ.​കെ. ശൈ​ല​ജ എ​തി​രാ​ളി​യാ​യി എ​ത്തി​യാ​ൽ എ​ന്താ​വു​മെ​ന്ന​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം.

ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്നു പ​റ​യു​ന്ന​തു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മ​ല്ല. ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. സ്ഥാ​നാ​ർ​ഥി​യാ​യി ആ​രെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​എ​മ്മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group