സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനം മത്സരങ്ങള്‍ പുരോഗമിക്കവേ പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ല മുന്നില്‍. 743 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. 738 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 734 പോയിന്റുമായി പാലക്കാട് മൂന്നാമതുണ്ട്.
തൃശൂര്‍ 713, കൊല്ലം 705, മലപ്പുറം 704, എറണാകുളം 692, തിരുവനന്തപുരം 667, ആലപ്പുഴ 654, കോട്ടയം 646, കാസര്‍കോട് 646, വയനാട് 615, പത്തനംതിട്ട 580, ഇടുക്കി 558 എന്നിങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള മത്സരഫലങ്ങള്‍ പ്രകാരമുള്ള പോയിന്റ് നില.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 361 പോയിന്റുമായും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 382 പോയിന്റുമായും കണ്ണൂര്‍ ജില്ല തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എന്‍.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍, എച്ച്.എസ് സംസ്‌കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
Post a Comment