പത്തനംതിട്ട : മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിൽ കാണാതായത് ഒൻപത് അയ്യപ്പ ഭക്തരെ. ശബരിമല തീർഥാടനകാലത്ത് ഒരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഇക്കുറി കാണാതാകുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഒന്നിലധികം അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പലരെയും പിന്നീട് കണ്ടെത്തിയിട്ടുമുണ്ട്. അയ്യപ്പദർശനത്തിന് എത്തുന്നവർക്ക് പുറമെ തീർഥാടന കാലത്ത് തൊഴിലാളികളായി എത്തിയവരും മടങ്ങിവരാതിരുന്നിട്ടുണ്ട്. ഇക്കുറി കാണാതായവരുടെ എണ്ണം കൂടിയതോടെ ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പോലീസ്. നവംബര്‍ 15നും ജനുവരി 20നുമിടയില്‍ പമ്പ, നിലയ്‌ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും അയ്യപ്പ ഭക്തരെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ അന്വേഷണം പമ്പ പോലീസ് ഊര്‍ജിതമായി നടത്തിവരുന്നു.
ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ കണ്ടെത്തുന്നതിന് റാന്നി ഡിവൈഎസ്‌പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തില്‍ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ പുരോഗതി ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും ചെയ്യുന്നു. കാണാതായവരില്‍ നാലു തമിഴ്‌നാട്ടുകാരും ഒരു കോഴിക്കോട് സ്വദേശിയും രണ്ട് ആന്ധ്രാക്കാരും ഓരോ കര്‍ണാടക, തെലുങ്കാന സ്വദേശികളുമാണുള്ളത്. തിരുവല്ലൂര്‍ പേരാമ്പാക്കം കളമ്പാക്കം ഭജനായി കോവില്‍ സ്‌ട്രീറ്റില്‍ ഇട്ടിപ്പന്റെ മകന്‍ രാജ (39), തിരുവണ്ണാമലൈ തണ്ടാരന്‍പെട്ടി റെഡ്‌ഢിപ്പാളയം സ്‌ട്രീറ്റില്‍ കണ്ടന്റെ മകന്‍ എഴിമലൈ (57), ചെന്നൈ ജിആര്‍പി ചിറ്റാളപക്കം 09 ആര്‍ആര്‍ നഗര്‍ അരംഗനാഥന്റെ മകന്‍ കരുണാനിധി (58), വില്ലുപുരം വാനൂര്‍ ബൊമ്മയ്യപാളയം പെരിയ പാളയത്തമ്മന്‍ കോവില്‍ സ്‌ട്രീറ്റ്, 1/268 ആവണി മകന്‍ അയ്യപ്പന്‍ (24) എന്നിവരാണ് തമിഴ്‌നാട് സ്വദേശികള്‍.
കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിന്‍കുന്നുമ്മല്‍ മുത്തോരന്‍ (74), വിശാഖപട്ടണം രാമാലയം ഐസ് ഫാക്‌ടറിക്ക് സമീപം 54/9/27 ഇസുകത്തോട്ട മധു നായിഡു മകന്‍ കോരിബില്ലി ബാബ്‌ജി (75), ശ്രീകാകുളം ഡിസ്‌ട്രിക്‌ട് കൊങ്ങാരം 2 108 ചിന്ന രാമപ്പഡുവിന്റെ മകന്‍ ഗുണ്ട ഈശ്വരുഡു (75) എന്നിവരാണ് ആന്ധ്രാപ്രദേശുകാര്‍. തെലുങ്കാനാ താരാകാരം തിയേറ്ററിന് എതിര്‍വശം കച്ചദുവ നരസിംഹറാവു മകന്‍ വിനയ് (27), കര്‍ണാടക ദര്‍വാര്‍ഡ് കനവി ഹോന്നപ്പൂര്‍ ഫക്കീറപ്പയുടെ മകന്‍ ഹനുമന്‍ താപ്പ ഉനക്കല്‍ (65) എന്നിവരെയാണ് കാണാതായത്. പമ്പ, നിലക്കലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാത്ത സംഭവവും ഉണ്ടായി.
Post a Comment