തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ്. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് 100 കോടി രൂപയോളം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. കണിമംഗലം വലിയാലുക്കലാണ് കമ്പനിയുടെ ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് രീതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിസംബന്ധിച്ച് തൃശൂര്‍ അഡീ. സെഷന്‍സ് കോടയില്‍ അന്വേഷണോദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
Post a Comment