Join News @ Iritty Whats App Group

പിടികൊടുക്കാതെ കെജ്രിവാൾ; മദ്യനയ അഴിമതി കേസിൽ നൽകിയ നാലാമത്തെ സമൻസും അവഗണിച്ചു


ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം.

ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും.ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

അതേ സമയം കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ നിയമനടപടികളിൽ നിന്നും ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.കഴിഞ്ഞ ഒക്ടോബറിൽ ആണ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ ഇഡി ആദ്യമായി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. പിന്നീട് പല തവണ സമൻസ് നൽകിയെങ്കിലും അതിനൊന്നും ഡൽഹി മുഖ്യമന്ത്രി ഹാജരായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group