ഇരിട്ടി: ഓണ്‍ലൈനായി തദ്ദേശ സേവനം വേഗത്തില്‍ ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് ഓണ്‍ലൈൻ പ്ലാറ്റ് ഫോം ഇരിട്ടി നഗരസഭയിലും യാഥാര്‍ഥ്യമായി.
സിവില്‍ രജിസ്‌ട്രേഷൻ (ജനനം, മരണം, വിവാഹം), വ്യാപാര വ്യവസായ ലൈസൻസ്, നികുതികള്‍, പിൻ നമ്ബര്‍ ഉപയോഗിച്ച് തിരിച്ചറിയല്‍, ഫയല്‍ മാനേജ്‌മെന്‍റ്, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ വിഭാഗങ്ങളില്‍ ആണ് ഓണ്‍ലൈനായി സേവനം ലഭിക്കുക. കെ-സ്മാര്‍ട്ടായതിന്‍റെ ആഘോഷം ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാൻ പി.പി. ഉസ്മാൻ, സെക്രട്ടറി രാഗേഷ് പലേരിവീട്ടില്‍, ക്ലീൻസിറ്റി മാനേജര്‍ കെ.വി. രാജീവൻ, എഇ ഇബ്‌നു മഷൂദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment