Join News @ Iritty Whats App Group

രണ്ടുവര്‍ഷമായല്ലോ, എന്നിട്ട് തെളിവ് എവിടെ? ബിജെപിയോട് അരവിന്ദ് കെജ്‌രിവാള്‍ ; തെരഞ്ഞെടുപ്പില്‍ പ്രചരണം തടയാനെന്ന് ആക്ഷേപം


ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സിയുടെ നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഈ കോടികള്‍ എല്ലാം എവിടെപ്പോയെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇ.ഡി. മൂന്ന് തവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാള്‍ ഇതുവരെ ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കെജ്‌രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് എഎപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാനാണ് തനിക്ക് സമന്‍സ് അയച്ചതെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

ഡല്‍ഹി മദ്യനയ കേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പാര്‍ട്ടിയുടെ അവകാശവാദം അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മദ്യനയ കുംഭകോണത്തെക്കുറിച്ച് നിങ്ങള്‍ പലതവണ കേട്ടിട്ടുണ്ടാകും. ഈ രണ്ട് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ എല്ലാ ഏജന്‍സികളും നിരവധി റെയ്ഡുകള്‍ നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു,

പക്ഷേ അവര്‍ക്ക് അഴിമതി കണ്ടെത്താനായിട്ടില്ല. ഒരു പൈസ, യഥാര്‍ത്ഥത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍, എല്ലാ കോടികളും എവിടെപ്പോയി? പണമെല്ലാം വായുവില്‍ അപ്രത്യക്ഷമായോ, ''മുഖ്യമന്ത്രി ഹിന്ദിയില്‍ ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group