ഇരിട്ടി: പുന്നാട് ടൗണില്‍ വാഹനാപകടം പതിവാകുന്നു. ഇന്നലെ ഉച്ചയോടെ ടൗണില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ടിപ്പര്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
ഡ്രൈവര്‍ ഷിനോജ് (34 ) നാണ് പരിക്കേറ്റത്.
രണ്ട് കൊല്ലത്തിനിടയില്‍ മൂന്ന് പേര്‍ക്കാണ് പുന്നാട് ടൗണിലുണ്ടായ അപകടത്തില്‍ ജീവൻ നഷ്ടമായത്. കീഴൂര്‍ കുന്ന് എം.ജി. കോളജ് മുതല്‍ ഉളിയില്‍കുന്നിന് കീഴെ വരെ ഒരു കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിലാണ് നിരന്തരം അപകടം ഉണ്ടാകുന്നത്. നിരന്തരം അപകടക്കെണിയായി മാറിയ കീഴൂര്‍കുന്നിനുകീഴെ റോഡില്‍ പുന്നാട് ടൗണില്‍ വേഗതാ നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന് ഓട്ടോ ഡ്രൈവറായ വി.എം രത്‌നാകരൻ ആവശ്യപ്പെട്ടു.
Post a Comment