ദില്ലി: മഥുര കൃഷ്ണ ജന്‍മഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മസ്ജിദിൽ സർവ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
Post a Comment