Join News @ Iritty Whats App Group

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ മരിച്ചതായി കണ്ടെത്തിയത്. (baby choke while breastfeeding baby died in Kozhikode)

പാല്‍ കുടിച്ചശേഷം ഉറങ്ങിയ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.

Post a Comment

Previous Post Next Post
Join Our Whats App Group