ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ ശക്തമായ എതിർപ്പ് അറിയിച്ച് സിപിഎം .ഉന്നതതല സമിതിയെ സിപിഎം നിലപാട് അറിയിച്ചു.ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം എടുത്തുവെന്നത് പരിഗണന വിഷയങ്ങളില്‍ നിന്ന് വ്യക്തമാണ്.ഒരേ സമയം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് സിപിഎം വ്യക്തമാക്കി.ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു.. ഈ മാസം 15നകം അഭിപ്രായങ്ങൾ അറിയിക്കണം എന്നാവശ്യപ്പെട്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍,ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശം നൽകേണ്ടത് .നിര്‍ദ്ദേശങ്ങൾ സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു .പ്രതിപക്ഷം എതിര്‍ക്കുമ്പോഴും , പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയായി നടപടി വിലയിരുത്തപ്പെടുന്നുണ്ട് .തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന .
ലോക്സഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കം തുടങ്ങി.2019ൽ മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ ഫെബ്രുവരി അവസാനം ഇത് പ്രഖ്യാപിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളുന്നില്ല. ഏപ്രിൽ പതിനൊന്ന് മുതൽ മെയ് 19 വരെ എഴു ഘട്ടങ്ങളിലായാണ് കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശിലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ആദ്യ ഘട്ടത്തിലായിരുന്നു. ഇത്തവണയും ഇതിനാണ് സാധ്യത. ഞായറാഴ്ച മുതൽ നാലു ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൺ രാജീവ് കുമാറും അംഗങ്ങളും ആന്ധ്രപ്രദേശും തമിഴ്നാടും സന്ദർശിക്കും. എല്ലാ ,സംസ്ഥാനങ്ങളിലും എത്തി വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം ദില്ലിയിൽ യോഗം ചേർന്നാകും അന്തിമ ഷെഡ്യൂൾ കമ്മീഷൻ തയ്യാറാക്കുക.
Post a Comment