കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. തന്റെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ഗവര്‍ണറുടെ വാദത്തിനെതിരാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പ്രതിഷേധം കണ്ട് ഗവര്‍ണര്‍ വാഹനം നിര്‍ത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിന്ന് പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിലേക്ക് പാഞ്ഞടുക്കുന്നതായി പുറത്തുവന്ന വിഡിയോയില്‍ ഒരിടത്തും കാണാനാകില്ല. ഗവര്‍ണര്‍ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ അടിയ്ക്കുന്നതായും ദൃശ്യങ്ങളിലില്ല.
ഗവര്‍ണറാണ് വാഹനത്തിന്റെ ഡോര്‍ തുറന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ചെന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാരും തന്നെ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേക്ക് എത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ വഴിയരികില്‍ നിന്ന് പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു
Post a Comment