Join News @ Iritty Whats App Group

ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കാന്‍ തീരുമാനം; പരിഷ്‌കാര നിര്‍ദേശത്തിനായി പത്തംഗ സമിതി


സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു.

സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ്‌ കുമാര്‍ ചുമതലയേറ്റ ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്. പിന്നോട്ടുള്ള പാര്‍ക്കിങ്, വാഹനം കയറ്റത്തി നിര്‍ത്തി വീണ്ടും എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

-

Post a Comment

Previous Post Next Post
Join Our Whats App Group