കണ്ണൂര്‍ : കണ്ണൂര്‍ - തലശേരി ദേശീയ പാതയിലെ മേലെ ചൊവ്വയില്‍ നന്ദിലത്ത് ഷോറൂമിന് മുൻ വശം വെച്ചു വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.ലോറിയും - ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പാപ്പിനിശ്ശേരി സ്വദേശികളായ സമദ് (22) റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് അപകടം.നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിക്കടിയിലായ യുവാക്കളെ പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment