മട്ടന്നൂര്‍: റോഡിലെ നിയമ ലംഘനങ്ങള്‍ തടയുന്നതിനായി മട്ടന്നൂരില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച എഐ കാമറയുടെ തൂണിന്‍റെ അടി ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകിയ നിലയില്‍.
കഴിഞ്ഞ ദിവസം മുതലാണ് കാമറ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മട്ടന്നൂര്‍ - കണ്ണൂര്‍ റോഡില്‍ കോളാരി വില്ലേജ് ഓഫീസിന് സമീപത്തായി സ്ഥാപിച്ച എഐ കാമറയാണ് ചെരിഞ്ഞു കിടക്കുന്നത്. റോഡിലേക്ക് താഴ്ത്തി വാഹനങ്ങളിലെ യാത്രക്കാരെയും നമ്ബറും കാണുന്ന വിധത്തിലാണ് കാമറ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ കാമറ ഒരു ഭാഗത്തേക്ക് ഉയര്‍ന്നു കിടക്കുന്ന നിലയിലാണുള്ളത്. കാമറ സ്ഥാപിച്ച തൂണിന് വാഹനമിടിച്ചാണ് കാമറയുടെ ദിശ മാറിയതെന്നാണ് സംശയിക്കുന്നത്.
Post a Comment