Join News @ Iritty Whats App Group

സ്വ‍ര്‍ണകിരീടവുമായി 'ടീം കണ്ണൂര്‍' ഇന്ന് സ്വദേശത്തെത്തും;വാദ്യമേളങ്ങളോടെ സ്വീകരണമൊരുക്കി നാട്


62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വര്‍ഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേല്‍ക്കുന്നത്.

കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വെച്ച്‌ വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. ആഘോഷപൂര്‍വ്വം ടീമിനെ തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിക്കും. അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്ബടിയോടെ വിപുലമായ ആഹ്ളാദ പ്രകടനവും ഉണ്ടാകും. കലോത്സവത്തില്‍ വിജയികളായ മുഴുവൻ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്‌ പിന്നീട് വമ്ബൻ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.

കഴിഞ്ഞ വ‍ര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വര്‍ണ കപ്പ് കൈമാറിയത് മന്ത്രി വി ശിവൻ കുട്ടിയാണ്. മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group