2024 ലോക്സഭ തെരഞ്ഞടുപ്പിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ തേടി കോൺഗ്രസ്. തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സ് പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിരിക്കുകയാണ്. “lsmanifesto2024@gmail.com “എന്ന ഇ മെയിൽ അഡ്രസ്സിലേക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കാമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അറിയിച്ചു.
മാനിഫെസ്റ്റോ ഉപസമിതിയുടെ കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ശശി തരൂർ എംപി എഐസിസി സമിതിക്ക് ഈ നിർദ്ദേശങ്ങൾ കൈമാറും.അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി മാനിഫെസ്റ്റോ ഉപസമിതി അംഗം കൂടിയായ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയിരുന്നു.അതിൽ എത്തിച്ചേരാൻ കഴിയാത്ത വ്യക്തികൾക്കും സംഘടനകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും പഴകുളം മധു അറിയിച്ചു.
Post a Comment