Join News @ Iritty Whats App Group

മട്ടന്നൂരില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി



മട്ടന്നൂർ: നിർത്തിയിട്ടിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം.

ശിവപുരം മരുവഞ്ചേരിയില്‍ കെപി പ്രജിത്തിന്റെ വീടിനടുത്ത് കാറില്‍ നിന്നാണ് 16 കിലോഗ്രാം ചന്ദനമരത്തടി പിടികൂടിയത്.

വെങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന ചന്ദനമാണ് മുറിച്ചുകടത്തിയത്.

സംഭവത്തില്‍ പ്രജിത്തിനെയും ഇയാളുടെ സഹായി നിധീഷ്, വിനോദ് എന്നിവരെയും ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഏകദേശം 15,000 രൂപ വിലമതിക്കുന്ന ചന്ദനമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group