ജനനത്തീയതി സംബന്ധിച്ച് സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇനി മുതൽ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇപിഎഫ്ഒ ആധാർ സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. യുഐഡിഎഐ ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കുന്ന രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ നീക്കം ചെയ്‌തിട്ടുണ്ട്.
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. തിരിച്ചറിയൽ രേഖയായും വിലാസം കാണിക്കാനുമെല്ലാം ആധാർ കാർഡ് ഉപയോഗിക്കാം എന്നാൽ ജനനത്തീയതി കാണിക്കുന്നതിനുള്ള തെളിവായി ആധാർ ഉപയോഗിക്കാൻ കഴിയില്ല. ഇന്ത്യൻ സർക്കാരിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറാണ് ആധാർ.
ഇപിഎഫ് അക്കൗണ്ടിലെ ജനനത്തീയതി മാറ്റാൻ ആവശ്യമായ രേഖകൾ
· ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ്
· അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക് ഷീറ്റ്
· സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്
· സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി)/എസ്എസ്സി സർട്ടിഫിക്കറ്റ് പേരും ജനനത്തീയതിയും അടങ്ങിയിരിക്കുന്നു
· കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സേവന രേഖയെ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്
അംവൈദ്യപരിശോധനയ്ക്ക് ശേഷം സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
· പാസ്പോർട്ട്
· പാൻ കാർഡ്
· കേന്ദ്ര/സംസ്ഥാന പെൻഷൻ പേയ്മെന്റ് ഓർഡർ
Post a Comment