ഇരിട്ടി: തെരുവനാ്യ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. കീഴ്പ്പള്ളി കരോട്ടി തടത്തില്‍ റോബിൻ തോമസിനാണ് (29) പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. ഇരിട്ടി -കണ്ണൂര്‍ തലശ്ശേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ റോബിൻ ബസ് ഇരിട്ടിയില്‍ സര്‍വിസ് അവസാനിപ്പിച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കീഴൂര്‍ അരയാലിനു സമീപംവെച്ച് തെരുവുനായ് കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് തൊട്ടടുത്ത് അരയാല്‍ തറയില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ്നായ ശല്യം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞദിവസം മറ്റൊരു ബൈക്ക് യാത്രികനായ യുവാവിനും പരിക്കേറ്റിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്.
Post a Comment