Join News @ Iritty Whats App Group

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂര്‍ത്തിയായി


ലശ്ശേരി: പ്രണയനൈരാശ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം അഡീഷനല്‍ ജില്ല സെഷൻസ്‌ ജഡ്‌ജി എ.വി.
മൃദുല മുമ്ബാകെ പൂര്‍ത്തിയായി. 

പാനൂരിനടുത്ത വള്ള്യായി കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്‌ണുപ്രിയയെ (23) കിടപ്പുമുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ 49 സാക്ഷികളെ വിസ്‌തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന്‌ ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട്‌ സബ്‌ ട്രഷറിക്കടുത്ത്‌ കൂടി പ്രതി കടന്നുപോവുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. 

സി.സി.ടി.വി ദൃശ്യം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ്‌ സാക്ഷികളെ വിസ്‌തരിച്ചത്‌. പ്രതി ഉപയോഗിച്ച മോട്ടോര്‍ ബൈക്കും കോടതി ഹാളില്‍ എത്തിച്ചു. 2022 ഒക്‌ടോബര്‍ 22ന്‌ രാവിലെ 11.47 നാണ് കേസിനാധാരമായ സംഭവം. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി വിഷ്‌ണുപ്രിയയെ വെട്ടിക്കൊല്ലുകയായിരുന്നു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എ. ശ്യാംജിത്ത് (25) കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. തലക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്‌റ്റായിരുന്നു കൊല്ലപ്പെട്ട വിഷ്‌ണുപ്രിയ.

കൊലപാതകം നടക്കുമ്ബോള്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നു. അച്ഛന്റെ അമ്മ മരിച്ചതിനാല്‍ അമ്മയും സഹോദരിയും ആ വീട്ടിലായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ നിന്ന്‌ ഇറങ്ങിയ യുവാവ്‌ വീട്ടിലേക്ക്‌ കയറിപ്പ്പോന്നത്‌ കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. അറസ്‌റ്റിലായത്‌ മുതല്‍ പ്രതി ശ്യാംജിത്ത്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ്‌ പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂര്‍ത്തിയായത്‌. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ ഹാജരായി.

Post a Comment

Previous Post Next Post
Join Our Whats App Group