Join News @ Iritty Whats App Group

നടപൂജകള്‍ പൂര്‍ത്തിയായി: ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ അടച്ചു, തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു


പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകള്‍ പൂര്‍ത്തിയാക്കി ശേഷം ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ ആറ് മണിയ്ക്ക് അടച്ചു. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രവേശനമില്ല. ഇന്ന് പുലര്‍ച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു. ഇതോടെ 2023-24 വര്‍ഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി.

ശബരിമലയില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര സംഘം ശബരിമലയില്‍ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും. തിരുവാഭരണ പേടകങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍ ഏറ്റ് വാങ്ങി സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ വയ്ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group