പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തെങ്കാശിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായത് മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരാണ്. പ്രതികളെ പത്തനതിട്ടയിൽ എത്തിച്ചു.
മോഷണ ശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. സംഘത്തിൽ മൂന്ന് പേരുണ്ടെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് സ്റ്റേഷനറി കടയ്ക്കുള്ളിൽ 73 വയസുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കാണാനില്ലായിരുന്നു. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കടക്കുളളിൽ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു.
Post a Comment