പേരാവൂര്‍: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ വൻ പിഴയീടാക്കി പേരാവൂര്‍ ഗ്രാമപഞ്ചായത്ത്. പേരാവൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസിന്റെ ഒഴിഞ്ഞ പറമ്ബില്‍ ചാക്ക് കണക്കിന് മാലിന്യം തള്ളിയതിലാണ് നടപടി.
പഞ്ചായത്ത് പണം മുടക്കി കാട് വൃത്തിയാക്കിപ്പോഴാണ് വമ്ബൻ മാലിന്യശേഖരം ശ്രദ്ധയില്‍ പെട്ടത്.ശുചിത്വ വിജിലൻസ് ടീം നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളിയ ന്യൂ ഫാഷൻ, സംസം ബേക്കറി, വിവ ടെക്സ്റ്റൈല്‍സ്, വി വണ്‍ സ്റ്റോര്‍, സിതാര ഫുട് വെയര്‍, അടുക്കള ഹോം ഷോപ്പി, പുലരി ഗാര്‍മെന്റ്, അബിൻ പച്ചക്കറി തുടങ്ങിയവയടക്കം പതിനൊന്ന് സ്ഥാപനങ്ങളില്‍ നിന്ന് 1,02,000 രൂപ പിഴ ഈടാക്കി
മാലിന്യം തള്ളുന്നതായി പരാതി ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള സ്വകാര്യ സ്ഥലത്തും മുരിങ്ങോടി വായനശാലക്ക് അടുത്തുള്ള സ്വകാര്യ പറമ്ബിലും പേരാവൂര്‍ ടൗണിലെ കടകളുടെ പിൻഭാഗവും പരിശോധിച്ചു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചതും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മലിന ജലം ഓടയിലേക്ക് ഒഴുക്കുന്നതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പതിനൊന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ വിധിക്കുകയായിരുന്നു.മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കാൻ നാല് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും സ്ഥലഉടമകള്‍ക്കും ബില്‍ഡിംഗ് ഉടമകള്‍ക്കും അറിയിപ്പ് നോട്ടീസും നല്‍കി.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാൻ എം.ഷൈലജ, വിജിലൻസ് ടീം അംഗങ്ങളായ ദിവ്യ രാഘവൻ, വി.കെ.സായിപ്രഭ, ജൈവവൈവിദ്ധ്യ ബോര്‍ഡ് സമിതി കണ്‍വീനര്‍ നിഷാദ് മണത്തണ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Post a Comment