ന്യൂഡല്‍ഹി : അസം സര്‍ക്കാരിന്റെ് വിലക്കിനെ മറികടന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തില്‍ പര്യടനം നടത്തും. കോണ്‍ഗ്രസ്- ബിജെപി പ്രതിക്ഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് രാഹുലിന്റെ് പുതിയ നീക്കം.
രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തില്‍ അനുമതി ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
Post a Comment