Join News @ Iritty Whats App Group

വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഡ്രൈവർമാർക്ക് വിശ്രമത്തിനുള്ള സൗകര്യം ഒരുക്കും: കെ.ടി.ഡി.സി

ഡ്രൈവർമാരും റിസോർട്ട് ഉടമകളുമായി ടൂറിസം വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് കെ.ടി.ഡി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.


അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഡ്രൈവർമാർക്ക് കിടക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി സൗകര്യം ഒരുക്കാൻ ധാരണയായതായി കെ.ടി.ഡി.സി.

ഡ്രൈവർമാരും റിസോർട്ട് ഉടമകളുമായി ടൂറിസം വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് കെ.ടി.ഡി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനം കെ.ടി.ഡിസി സ്വാ​ഗതം ചെയ്തു. ഡ്രൈവർമാർക്ക് കെ.ടി.ഡി.സി.യുടെ എല്ലാ പ്രീമിയം റിസോർട്ടുകളിലും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group