Join News @ Iritty Whats App Group

പ്രസംഗത്തിൽ തീവ്രനിലപാടുകൾ പാടില്ല; നിർദേശവുമായി സമസ്ത



പ്രസംഗത്തിൽ തീവ്രനിലപാടുകൾ വെളിപ്പെടുത്തുന്നവർക്ക് നിർദ്ദേശവുമായി സമസ്ത. പ്രസംഗത്തിലും പ്രസ്താവനകളിലും തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം.സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുതെന്ന് നിർദേശങ്ങളിൽ പറയുന്നു.

സത്താർ പന്തലൂരിന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശവുമായി സമസ്ത രംഗത്തുവന്നിരുന്നത്.ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു.

കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനവേദിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.

Post a Comment

Previous Post Next Post
Join Our Whats App Group