സമൂഹ മാധ്യമങ്ങളില്‍ വളരെ വ്യത്യസ്തപരമായി പല വീഡിയോകലും പെട്ടെന്ന് തന്നെ വൈറലാകറുണ്ട. ഭക്ഷമവുമായി ബന്ധപ്പെട്ടിട്ടുള്ള വീഡിയോയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങാകുന്ന വീഡിയോ ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല.സമാനമായ രീതിയില്‍ ദക്ഷിണ കൊറിയയില്‍ ഏറെ തരംഗം സൃഷ്ടിച്ച വീഡിയോയായിരുന്നു' ടൂത്ത്പിക്ക ഫ്രൈസിന്റെ വീഡിയോ. എന്നാല്‍ ആ വീഡിയോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.
സാധാരണയായ ടൂത്ത്പിക്കിന്റെ ഉപയോഗം നമ്മള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയാം. എന്നാല്‍ ഈ ടൂത്ത്പിക്കാവട്ടെ സ്റ്റാര്‍ച്ചില്‍ തീര്‍ത്തതാണ്. ഇക്കോ ഫ്രണ്ട്‌ലി ഉത്പന്നമായതിനാല്‍ കവിക്കുന്നവരുമുണ്ട്.എന്നാല്‍ ഇത് എണ്ണയില്‍ പൊരിച്ചെടുത്ത് ഫ്രൈയായി കഴിക്കുന്നതാണ് ഇപ്പോഴെത്തെ ട്രെന്‍ഡ്. കണ്ടാല്‍ പുഴുവിനെ പോലെ തോന്നുന്നതാണ് ഇവ. പച്ചനിറത്തില്‍ വളഞ്ഞും പുളഞ്ഞും കിടക്കും എന്നാല്‍ ഇത് സ്റ്റാര്‍ച്ചാണ്.
ഇതെല്ലാവരു ഉണ്ടാക്കി തുടങ്ങി അതിന് പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭക്ഷ്യവകുപ്പ്. ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Post a Comment