Join News @ Iritty Whats App Group

കണ്ണൂര്‍ കോര്‍പറേഷൻ മേയറായി മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു



ണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എൻ.
സുകന്യയൊണ് 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിഹ് മഠത്തിലിന് 36 വോട്ടുകളും എൻ.സുകന്യയ്ക്ക് 18 വോട്ടുകളും ലഭിച്ചു.

എല്‍.ഡി.എഫ് പക്ഷത്തുനിന്നും ഒരു വോട്ട് യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബി.ജെ.പിയുടെ ഏക കൗണ്‍സിലർ വി.കെ ഷൈജു വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കണ്ണൂരിൻ്റെ അഞ്ചാമത്തെ മേയറാണ് മുസ്ലിഹ് മഠത്തില്‍ കോർപറേഷൻ കൗണ്‍സില്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കലക്ടർ അരുണ്‍ പി. വിജയൻ സത്യപ്രതിഞ്ജചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group