Join News @ Iritty Whats App Group

ഇരിട്ടിയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിന് പ്രധാന കാരണം റോഡിലെ കുഴിയും കാടും


രിട്ടി: ഇരിട്ടി- തളിപ്പറമ്ബ് സംസ്ഥാന പാതയില്‍ പെരുവംപറമ്ബില്‍ കപ്പച്ചേരി വളവില്‍ ചൊവ്വാഴ്ച്ച രാത്രി യുവാവിന്‍റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിന് പ്രധാന കാരണം റോഡിലെ കുഴിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കുന്നിറക്കത്തിലെ വള വില്‍ റോഡിന്‍റെ നടുവിലായുള്ള കുഴിയാണ് യാത്രികര്‍ക്ക് പ്രധാന വില്ലൻ.

കീഴൂര്‍ കൂളിചെമ്ബ്രയിലെ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട്ട് ലൂക്കോസ് (19) എന്ന വിദ്യാര്‍ഥി യുടെ മരണത്തിനും സഹയാത്രികന് സാരമായി പരിക്കേല്‍ക്കാനും ഇടയാക്കിയത് കുഴിയില്‍ വീഴാതെ പെട്ടെന്ന് വാഹനം വെട്ടിക്കാൻ നടത്തിയ ശ്രമത്തിനിടയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. 

പുഴയോരത്തെ വള്ളിപടര്‍പ്പിനുള്ളില്‍ ബൈക്ക് അടയ്ക്കം ഇരുവരും കുരുങ്ങിയിരുന്നു. വലിയ ശബ്ദം കോട്ട് പുറകില്‍ വരുന്ന വാഹനത്തിനുള്ളവരാണ് ആദ്യം അപകട വിവരം അറിയുന്നത്. കാടുനിറഞ്ഞ പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ കാട് വെട്ടിതെളിയിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. അര്‍ബര്‍ട്ട് ലുക്കോസിന് പുറമെ കാണാനുള്ള പരിക്കുകളൊന്നും ഉണ്ടായി രു ന്നില്ല.

ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് സംശയിക്കുന്നു. അര്‍ധരാത്രി നടന്ന സംഭവമായതിനാല്‍ ബുധനാഴ്ച്ച രാവിലെ മാത്രമാണ് പ്രദേശവാസികളും ആല്‍ബര്‍ട്ടിന്‍റെ നാട്ടുകാരും അപകട വിവരം അറിയുന്നത്. പടിയൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിറ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ക്രിസ്മസ് അവധി കഴിഞ്ഞ് രാജസ്ഥാനിലെ കോളജിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു അപകടം.

Post a Comment

Previous Post Next Post
Join Our Whats App Group