Join News @ Iritty Whats App Group

ദേശീയ വനിതാകമ്മിഷന് പരാതി നല്‍കും: റിയ നാരായണൻ


ണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തിന് ഇരയായ റിയ നാരായണൻ ദേശീയ വനിത കമ്മിഷനില്‍ പരാതി നല്‍കും.
പൊതുമദ്ധ്യത്തില്‍ പൊലീസ് തന്റെ വസ്ത്രം വലിച്ച്‌ കീറുകയും റോഡില്‍ വീണുപോയപ്പോള്‍ എഴുന്നേല്‍ക്കാൻ സമ്മതിക്കാതെ മുടിയില്‍ ചവിട്ടി നില്‍ക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി കൂടിയായ റിയാ നാരായണൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group