Join News @ Iritty Whats App Group

ഗണ്‍മാന്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം നിയമസഭയില്‍ ; ഡ്യൂട്ടിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ആലപ്പുഴ : നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല. സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചിരിക്കുന്ന ഗണ്‍മാന്‍ അനില്‍ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍ എത്തി. കേസില്‍ ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ എത്താന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയ ഗണ്‍മാന്‍ ഇന്ന് ഹാജരാകില്ലെന്നും ഡ്യൂട്ടിയില്ലാത്ത മറ്റൊരു സൗകര്യപ്രദമായ ദിവസം ഹാജരാമെന്നാണ് നല്‍കിയിട്ടുളള മറുപടി. ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസുകാര്‍ക്കൊപ്പം ഗണ്‍മാനും വളഞ്ഞിട്ട് തല്ലാന്‍ ഇറങ്ങിയത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും എതിരേയാണ് കേസ്. സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ക്രൂരമര്‍ദനം എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു് എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്റെ ന്യായം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും കോടതി ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയും ആയിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.

Post a Comment

Previous Post Next Post
Join Our Whats App Group