ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളിയെ പാക്കിസ്ഥാനികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊന്നു മരുഭൂമിയിൽ കുഴിച്ചുമൂടി. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽകുമാർ വിൻസന്റ് (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാക്കിസ്ഥാൻ പൗരന്മാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ദുബായിയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിൽ 36 വർഷമായി പിആർഒ ആയി പ്രവർത്തിച്ചുവരികയായിരുന്നു അനിൽകുമാർ. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ പാക്ക് പൗരന്മാരാണ് പിടിയിലായിരിക്കുന്നത്.
ജോലിയുമായി ബന്ധപ്പെട്ട് അനിൽകുമാർ ഇരുവരെയും ശാസിച്ചിരുന്നു. ഇതിൽ പ്രകോപിതരായ രണ്ടുപേർ ചേർന്ന് അനികുമാറിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം മരുഭൂമിയിൽ എത്തിക്കാൻ സഹായിച്ച മറ്റൊരു പാക്ക് പൗരൻ യുഎഇ വിട്ടതായാണ് സൂചന.
ജനുവരി രണ്ടിനാണ് അനിലിനെ കാണാതാകുന്നത്. പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. കൊന്നു കുഴിച്ചുമൂടിയ മൃതദേഹം ജനുവരി 12-ന് പോലീസ് പുറത്തെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.
അനിൽ കുമാർ ശാസിച്ചതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയത്. ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ടതായി പ്രതികൾ മൊഴി നൽകി. മൃതദേഹം മരുഭുമിയിലെത്തിക്കാൻ സഹായിച്ച പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ രാജ്യം വിട്ടതായാണ് വിവരം. മൃതദേഹം മരുഭുമിയിൽ നിന്ന് നേരത്തേ കണ്ടെടുത്തിരുന്നതായി പോലീസ അറിയിച്ചു.
ദുബായിയിലെ ടി സിംഗ് ട്രേഡിംഗ് എന്ന് സ്ഥാപനത്തിൽ 36 വർഷമായി പിആർഒയാണ് കൊല്ലപ്പെട്ട അനിൽ. ജനുവരി രണ്ടിനാണ് ഇയാളെ കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
Post a Comment