കണ്ണൂർ :മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ടി സി ഹർഷാദ് ജയിലിൽ ചാടി ബൈക്കിൽ രക്ഷപ്പെട്ടത് കണ്ണൂർക്കാരനായ സുഹൃത്തിന്റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച ബൈക്ക് ബെംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ബെംഗളൂരു സിറ്റിക്കടുത്ത് കടയിൽ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ഹർഷാദ് ബെംഗളൂരുവിലേക്ക് കടന്നതായി ബോധ്യമായി.
എസിപി ടി കെ രത്‌നകുമാർ, ടൗൺ പോലീസ് ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post a Comment