സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്ബ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
901 പോയിൻ്റുമായി നിലവില്‍ കോഴിക്കോടാണ് ഒന്നാമത്. എന്നാല്‍, വെറും 4 പോയിൻ്റ് മാത്രം പിന്നില്‍, 897 പോയിൻ്റുമായി കണ്ണൂര്‍ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളില്‍ ആയി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
Post a Comment