തൊടുപുഴ: സംസ്ഥാനസര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമായി ഗവര്‍ണര്‍ നടത്തുന്ന പോര് രൂക്ഷമായിരിക്കുമ്പോള്‍ ഗവര്‍ണറെ തടയാന്‍ ഹര്‍ത്താല്‍ നടത്താനൊരുങ്ങി ഇടതുപാര്‍ട്ടികള്‍. ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ജനുവരി 9 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന നിയമസഭ ഐകകണേ്ഠ്യനെ പാസാക്കിയ 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് ഗവര്‍ണര്‍ തീയതിയും നല്‍കി. ഈ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ ഹർത്താൽ ആചരിക്കുവാൻ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കരിങ്കൊടി കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗവര്‍ണറും ഇടതുപാര്‍ട്ടികളും തമ്മിലുള്ള പോര് തുറന്ന യുദ്ധത്തിലേക്ക് നീണ്ടിരിക്കുകയാണ്.
Post a Comment